+

മുട്ട വരഞ്ഞ് വരട്ടി നോക്കൂ; ; നിമിഷ നേരം കൊണ്ട് കിടിലൻ വിഭവം തയ്യാർ

മുട്ട പുഴുങ്ങിയത്- നാല് എണ്ണം വെളിച്ചെണ്ണ കുരുമുളക് പൊടി- അര ടീസ്പൂൺ

ചേരുവകൾ

മുട്ട പുഴുങ്ങിയത്- നാല് എണ്ണം
വെളിച്ചെണ്ണ
കുരുമുളക് പൊടി- അര ടീസ്പൂൺ
മുളകുപ്പൊടി- ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
​ഗരംമസാല- അര ടീസ്പൂൺ
കറിവേപ്പില
ഉപ്പ്

തയ്യാറാക്കേണ്ട വിധം 

മുട്ട പുഴുങ്ങിയത് വരഞ്ഞെടുക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തീ കുറച്ച് വച്ചതിന് ശേഷം കുരുമുളക് പൊടി, മുളകുപ്പൊടി, മഞ്ഞൾപ്പൊടി, ​ഗരംമസാല എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് ഉപ്പും കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് മുട്ട ചേർത്ത് വഴറ്റുക. മുട്ട വരിഞ്ഞ് പൊരിച്ചത് റെഡി.

facebook twitter