രുചിയൂറും പഴം നിറച്ചത് ഉണ്ടാക്കാം

02:50 PM May 09, 2025 | Kavya Ramachandran

ചേരുവകൾ:

ഏത്തപ്പഴം
തേങ്ങ
പഞ്ചസാര
സൺഫ്ലവർ ഓയിൽ
ഏലക്കാപ്പൊടി
കശുവണ്ടി, ഉണക്കമുന്തിരി
അരിപ്പൊടി
ഉണക്കമുന്തിരി

തയ്യാറാക്കുന്ന വിധം:

ഒരു പാത്രം അടുപ്പത്ത് വെച്ച് കുറച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക. മൂന്ന് ടേബിൾസ്പൂൺ തേങ്ങ ചിരകിയത് , മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര, അരടീസ്പൂൺ ഏലക്കാപ്പൊടി കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ഓയിലിൽ ചൂടാക്കുക.ഏത്തപ്പഴം നെടുകെ കീറി അതിൽ നേരത്തെ തയ്യാറാക്കിയ ഫില്ലിങ് നിറയ്ക്കുക.

അരിപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കിയത്, നിറച്ച പഴത്തിനു മുകളിൽ തൂവുക. അകത്തെ ഫില്ലിങ് പുറത്തുപോകാതിരിക്കാനാണ് അരിപ്പൊടി തൂവുന്നത്. ഇനി ഒരു പാത്രത്തിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് അതിൽ ഫില്ലിങ് നിറച്ച പഴങ്ങൾ വറത്തെടുക്കുക. ചൂടോടെ മുറിച്ച് വിളമ്പുക.