അവലുപയോഗിച്ച് രുചികരമായ പോഹ

03:50 PM Aug 11, 2025 | Kavya Ramachandran


ആവശ്യമായ സാധനങ്ങള്‍

അവല്‍, എണ്ണ, കായം, കടുക്, സവാള , കറിവേപ്പില, ചുവന്ന മുളക്, ഉരുളക്കിഴങ്ങ്, മഞ്ഞള്‍പ്പൊടി, ഉപ്പ്, പച്ചമുളക്,നാരങ്ങാനീര്, മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് അവല്‍ കഴുകിയെടുത്തിയ ശേഷം വെള്ളം വാര്‍ന്നു പോകാനായി വെക്കുക.ഈ സമയം ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് കായം, ഒരു ടേബിള്‍ സ്പൂണ്‍ കടുക്, ആവശ്യത്തിന് കറിവേപ്പില, അരക്കപ്പ് അരിഞ്ഞ സവാള, രണ്ട് മൂന്ന് ചുവന്ന മുളക് എന്നിവ ഇട്ട് ചൂടാക്കുക. സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ചെറുതായി അരിഞ്ഞ അരക്കപ്പ് ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇളക്കുക. ശേഷം ഇതിലേക്ക് അരടീസ്പൂണ്‍ മണ്ണള്‍പ്പൊടി ചേര്‍ത്ത് ഉരുളക്കിഴങ്ങ് വേവുന്നതുവരെ ലോ ഫ്‌ളെയിമില്‍ വഴറ്റിയെടുക്കുക.

ശേഷം അവലും കുറച്ച് ഉപ്പും ചേര്‍ത്തിളക്കുക. ഇതെല്ലാം നന്നായി വഴറ്റിയെടുത്ത ശേഷം തീ ഓഫ് ചെയ്യുക. ഇതിലേക്ക് പച്ചമുളക്,നാരങ്ങാ നീര്, മല്ലിയില എന്നിവ ചേര്‍ത്തു ഇളക്കിയശേഷം പ്ലേറ്റിലേക്ക് മാറ്റി സെര്‍വ് ചെയ്യാം.