കോഴിക്കോട്: മന്ത്രവാദ ചികിത്സയുടെ മറവിൽ പീഡനം നടത്തിയയാൾ അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി മുഹമ്മദ് മാഷ്ഹൂർ തങ്ങളാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കള്ളംതോട്ടിലെ പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം. ഭിന്നശേഷിക്കാരിയായ സ്ത്രീയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.