ചേരുവകൾ
പാൽ- 2 കപ്പ്
കോൺഫ്ലോർ- 1/4 കപ്പ്
പഞ്ചസാര- 1/2 കപ്പ്
കാപ്പിപ്പൊടി- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
Trending :
അര കപ്പ് പാലിലേയ്ക്ക് കാൽ കപ്പ് കോൺഫ്ലോർ ചേർത്തിളക്കി യോജിപ്പിക്കാം.
ഒരു പാനിൽ വെള്ളമെടുത്ത് പഞ്ചസാര കൂടി ചേർത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം.
പഞ്ചസാര അലിഞ്ഞ് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കാം.
വെള്ളം വറ്റി പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം കോൺഫ്ലോർ ചേർത്ത പാൽ ഒഴിച്ചിളക്കാം.
ഒരു ടീസ്പൂൺ കാപ്പിപ്പൊടി ചേർത്ത് കുറുക്കിയെടുക്കാം.
ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
ഇത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി രണ്ട് മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കാം.
കട്ടിയായി കഴിഞ്ഞാൽ ആവശ്യാനുസരണം കഴിക്കാം.