+

ചായക്കൊപ്പം ഒരുഗ്രൻ ഉന്നക്കായ ആയാലോ?

ചായക്കൊപ്പം ഒരുഗ്രൻ ഉന്നക്കായ ആയാലോ?

ഉന്നക്കായ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

അധികം പഴുക്കാത്ത നേന്ത്രപഴം – 1 കിലോ
തേങ്ങ ചിരണ്ടിയത് – 1 മുറി
കോഴിമുട്ടയുടെ വെള്ള – 4 എണ്ണം
നെയ്യ് – 4 ടീസ്പൂൺ
ഏലക്ക പൊടിച്ചത് – 1 ടീസ്പൂൺ
പഞ്ചസാര -200 ഗ്രാം
അണ്ടിപ്പരിപ്പ് വറുത്ത് – 100 ഗ്രാം
കിസ്മിസ് ചൂടക്കിയത് – 100 ഗ്രാം
എണ്ണ -500 ഗ്രാം
റൊട്ടി പൊടി – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കുക്കറിൽ ഒരു കപ്പ്‌ വെള്ളത്തിൽ ഒരു വിസിൽ വരും വരെ പഴം തൊലിയോടെ വേവിക്കുക. എന്നിട്ട് പഴം തൊലി കളഞ്ഞു ഇളം ചൂടോടെ മിക്സ്‌യിൽ വെള്ളം ചേർക്കാതെ അടിച്ചു വക്കണം. എന്നിട്ട് തേങ്ങ ചിരണ്ടിയതും, ഏലക്ക പൊടിച്ചതും, അണ്ടിപ്പരിപ്പ് വറുത്തതും, കിസ്മിസ് ചൂടക്കിയതും ഒരു പത്രത്തിൽ ഇളക്കി വക്കുക. അരച്ച് വച്ചിരിക്കുന്ന പഴം ചെറിയ ഉരുളയാക്കി കയ്യ് വെള്ളയിൽ പരത്തി അതിൽ ഇളക്കി വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂൺ വീതം വച്ച് ഉന്നക്കായ ആകൃതിയിൽ ഉരുട്ടി എടുക്കുക. ഒരു ഫ്രൈപാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി വക്കുക. ഉരുട്ടി വച്ചിരിക്കുന്നത് കോഴിമുട്ടയുടെ വെള്ളയിൽ മുക്കി, റൊട്ടി പൊടിയിൽ മുക്കി ചൂടാക്കി വച്ചിരിക്കുന്ന ഫ്രൈപാനിൽ ഇട്ട് പൊരിച്ചു ഇളം ബ്രൌൺ നിറമാകുമ്പോൾ എടുക്കാം

facebook twitter