കിടിലൻ ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ

12:45 PM Jul 02, 2025 | Kavya Ramachandran


അവശ്യ ചേരുവകൾ

സേമിയ -1 കപ്പ്
വെളിച്ചെണ്ണ -ആവശ്യത്തിന്
കായപ്പൊടി -ഒരു നുള്ള്
കടുക് -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
ഇഞ്ചി -2 ടീസ്പൂൺ
പച്ചമുളക് -3 എണ്ണം
സവാള -1 (ചെറുതായി അരിഞ്ഞത്)
മുളപ്പിച്ച ചെറുപയർ -1/4 കപ്പ്
വെള്ളം -ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്
നാരങ്ങനീര് -1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ശേഷം സേമിയ ചേർത്ത് നന്നായി വറുത്ത് മാറ്റാം.അതേ പാനിലേയ്ക്ക് കുറച്ച് എണ്ണ ചേർത്ത് കടുകും കായവും മൂപ്പിക്കാം. ഇതിലേയ്ക്ക് കറിവേപ്പിലയും ചേർക്കാം. ശേഷം സവാള അരിഞ്ഞതു ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് പച്ചമുളക് അരിഞ്ഞതും മുളപ്പിച്ച ചെറുപയറും ചേർത്തു വേവിക്കാം. രണ്ട് വലിയ സ്പൂൺ വെള്ളം ഒഴിച്ച് വറുത്ത സേമിയ ചേർത്ത് ചെറുതീയിൽ അടച്ചു വച്ചു വേവിക്കാം. വെള്ളം വറ്റി കഴിഞ്ഞ് അതിലേക്ക് കുറച്ച് മല്ലിയിലയും നാരങ്ങ നീരും ചേർത്ത് വിളമ്പാം.