+

ഏത്തപ്പഴം കൊണ്ട് ആരും കൊതിക്കും രുചിയിൽ അപ്പം ഉണ്ടാക്കാം

ഏത്തപ്പഴം - വലുത് 1 എണ്ണം     ശർക്കര - മുക്കാൽ കപ്പ്     റവ - അര കപ്പ്     പുട്ടുപൊടി - അര കപ്പ്     തേങ്ങ ചിരകിയത് - അര കപ്പ്     ഏലയ്ക്ക പൊടി - അര ടീസ്പൂൺ
ചേരുവകൾ
    ഏത്തപ്പഴം - വലുത് 1 എണ്ണം
    ശർക്കര - മുക്കാൽ കപ്പ്
    റവ - അര കപ്പ്
    പുട്ടുപൊടി - അര കപ്പ്
    തേങ്ങ ചിരകിയത് - അര കപ്പ്
    ഏലയ്ക്ക പൊടി - അര ടീസ്പൂൺ
    ജീരകം - കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
    ഒരു പാനിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഏത്തപ്പഴം കഷ്ണങ്ങൾ ചേർത്ത് ഇളക്കുക.
    അടച്ച് വച്ച് വേവിക്കുക. അതിനുശേഷം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ശർക്കര ലായനി ചേർക്കുക.
    നന്നായി ഇളക്കി യോജിപ്പിച്ചശേഷം അരിപ്പൊടിയും റവയും ചേർക്കുക
    ഇതിലേക്ക് തേങ്ങ ചിരകിയതും ഏലയ്ക്ക പൊടിച്ചതും ജീരകം പൊടിച്ചതും ചേർത്ത് മിക്സ് ചെയ്യുക. കട്ടിയായാൽ കുറച്ച് ചൂടുവെള്ളം ചേർക്കുക
    തണുത്തശേഷം വാഴയിലയിൽ കുറച്ച് വച്ച് ചെറുതായി പരത്തി മടക്കി എടുക്കുക
    അതിനുശേഷം ഇഡ്ഡലി പാത്രത്തിൽവച്ച് ആവിയിൽ വേവിച്ചെടുക്കുക
Trending :
facebook twitter