ചേരുവകൾ
കറിവേപ്പില-50 ഗ്രാം
വാളൻ പുളി -30 ഗ്രാം
എള്ളെണ്ണ -3 ടേബിൾ സ്പൂൺ
ഉലുവ- 1 ടേബിൾ സ്പൂൺ
ചെറിയ ജീരകം-1/2 ടീസ്പൂൺ ,
കടലപരിപ്പ് -2 ടേബിൾ സ്പൂൺ
വെളുത്തുള്ളി-15 എണ്ണം
മുളകുപൊടി-4 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
എള്ളെണ്ണ -1/4 കപ്പ്
കടുക്-1 ടേബിൾ സ്പൂൺ
ഇഞ്ചി-2 ടേബിൾ സ്പൂൺ
വെളുത്തുള്ളി-25 ഗ്രാം
കാന്താരി മുളക്- 15 ഗ്രാം
കറിവേപ്പില- ആവശ്യത്തിന്
കായപ്പൊടി -1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ശർക്കര പൊടിച്ചത്- 2 ടേബിൾ സ്പൂൺ
വിനാഗിരി-3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
കറിവേപ്പില നന്നായി കഴുകി ഉണക്കി ഇലകൾ വേർപെടുത്തിയെടുക്കാം.
30 ഗ്രാം വാളൻ പുളി കുരുകളഞ്ഞത് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തു വയ്ക്കാം.
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എള്ളെണ്ണ ചേർത്തു ചൂടാക്കാം. ഇതിലേയ്ക്ക് ഉലുവയും, ജീരകവും, കടലപരിപ്പും ചേർത്തു വറുക്കാം.
ഇതിലേയ്ക്ക് വെളുത്തുള്ളി തൊലി കളഞ്ഞതു ചേർക്കാം.
വെളുത്തുള്ളിയുടെ നിറം മാറു തുടങ്ങുമ്പോൾ കറിവേപ്പില ചേർത്തു വറുക്കാം.
ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, എന്നിവ ചേർത്തിളക്കി അടുപ്പണയ്ക്കാം. ഈ മിശ്രിതം തണുത്തതിനു ശേഷം വെള്ളത്തിൽ കുതിർത്ത പുളി കൂടി ചേർത്ത് അരച്ചെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം.
ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കാന്താരി മുളക്, ഒരു പിടി കറിവേപ്പില, കായപ്പൊടി തുടങ്ങിയവ ചേർത്തു വേവിക്കാം.
ശേഷം അരച്ചെടുത്ത മിശ്രിതം ചേർത്ത് യോജിപ്പിക്കാം.
ഇനി ആവശ്യത്തിന് ഉപ്പ് ചേർത്ത് അടുപ്പണയ്ക്കാം.
അൽപം വിനാഗിരി ഒഴിച്ച് വൃത്തിയാക്കിയ ഭരണിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ഇത് ആവശ്യാനുസരണം ഉപയോഗിക്കാം