+

മാതൃത്വത്തിന്റെ നിഴലിൽ മറഞ്ഞ വിഷാദം ; കണ്ണൂരിൽ 49 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാവിനെ പ്രേരിപ്പിച്ച ചേതോവികാരമെന്ത് ? ചർച്ചയാകുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ

കണ്ണൂർ കുറുമാത്തൂരിൽ  49 ദിവസം പ്രായമായ കുഞ്ഞിനെ   കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മാതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിനു പിന്നാലെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ (പ്രസവാനന്തര വിഷാദം)  വീണ്ടും ചർച്ചയാകുന്നു .  ഭർത്യവീട്ടുകാരുമായോ സ്വന്തം വീട്ടുകാരുമായോ യാതൊരു പ്രശ്‌നവുമില്ലാത്ത സ്ത്രീ ,  ചീത്ത സ്വഭാവങ്ങളുമില്ല , എന്നിട്ടും സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാവിനെ പ്രേരിപ്പിച്ച ചേതോവികാരമെന്താണ് ?

തളിപ്പറമ്പ: കണ്ണൂർ കുറുമാത്തൂരിൽ  49 ദിവസം പ്രായമായ കുഞ്ഞിനെ   കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മാതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിനു പിന്നാലെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ (പ്രസവാനന്തര വിഷാദം)  വീണ്ടും ചർച്ചയാകുന്നു .  ഭർത്യവീട്ടുകാരുമായോ സ്വന്തം വീട്ടുകാരുമായോ യാതൊരു പ്രശ്‌നവുമില്ലാത്ത സ്ത്രീ ,  ചീത്ത സ്വഭാവങ്ങളുമില്ല , എന്നിട്ടും സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാവിനെ പ്രേരിപ്പിച്ച ചേതോവികാരമെന്താണ് ?


തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു അമീഷ് അലൻ ജാബിർ എന്ന നവജാത ശിശു കിണ റ്റിൽ വീണത്. കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയെ കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ വീണുവെ ന്നായിരുന്നു മാതാവ് പറഞ്ഞത്. എന്നാൽ തുടക്ക ത്തിൽ തന്നെ ഇത് തെറ്റാണെന്ന സംശയം പോലീ സിനുണ്ടായിരുന്നു.

Police call the death of a two-month-old baby in Kurumathur, Kannur a murder; Mother arrested

 49 ദിവസം പ്രായമായ കുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കുതറുകയില്ലായെന്നതാ യിരുന്നു അതിലൊരു പ്രധാന കാര്യം. മാത്രമല്ല, പ്രസ വിച്ച് ഇത്രയും ദിവസം മാത്രമായ സ്ത്രീ സാധാരണഗ തിയിൽ കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ നിന്ന് വെള്ളം കോരുകയില്ല. വീട്ടിൽ കുഞ്ഞിൻ്റെ ഉമ്മാമ്മ ഉള്ള സാഹചര്യത്തിൽ കുട്ടിയെ അവരെ ഏൽപ്പിച്ചുമാ ത്രമേ വെള്ളമെടുക്കുകയുള്ളൂ എന്ന സംശയവും പോലീസിനുണ്ടായി. സംഭവം നടന്ന് അര മണിക്കൂറി നുശേഷമാണ് വിവരം പുറത്തുള്ളവരെ അറിയിച്ചതെ ന്നതും സംശയം ഇരട്ടിക്കാൻ കാരണമായി. ഈ കിണ റ്റിൽ നിന്ന് വെള്ളം കോരാറില്ല. മോട്ടോർ ഉപയോഗിച്ച് ടാങ്കിലേക്ക് വെള്ളം കയറ്റിയാണ് ഉപയോഗിക്കാറുള്ള ത്. സംഭവം നടക്കുമ്പോൾ ടാങ്കിൽ മുക്കാൽ ഭാഗ ത്തോളം വെള്ളം ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. അതിനാൽ കുഞ്ഞിനെ കുളിപ്പിക്കാൻ കിണറ്റിൽ നിന്ന് വെള്ളം കോരേണ്ട ആവശ്യമുണ്ടായി രുന്നില്ല. അത് കൂടാതെ കിണറിന് ഇരുമ്പ് വലയുണ്ടാ യതും പോലീസ് ശ്രദ്ധിച്ചു. അതിലൂടെ കുഞ്ഞിന് താഴെ വീഴാൻ കഴിയുമായിരുന്നില്ല. 

ഇതോടെ അബ ദ്ധത്തിൽ നടന്ന സംഭവമല്ലായെന്നും ബോധപൂർവ്വം നടത്തിയ സംഭവമാണെന്നും പോലീസ് ഉറപ്പിച്ചു. ഇതേത്തുടർന്ന് മിനിഞ്ഞാന്ന് വൈകുന്നേരവും ഇന്നലെ രാവിലെയും വനിതാ പോലീസിൻ്റെ സാന്നിധ്യത്തിൽ മുബഷീറയെ ചോദ്യം ചെയ്തപ്പോൾ തന്നെ കുഞ്ഞിനെ കിണറ്റിലിട്ടതാണെന്ന കാര്യം പോലീസിന് വ്യക്തമായിരുന്നു.

എന്നാൽ പ്രദേശത്തെ ഒരു സംഘം സംഭവം സംബന്ധിച്ച് തെറ്റായ പ്രചാരണം അഴിച്ചുവിട്ടു. മാതാ വിനെ കുറ്റവിമുക്തയാക്കുന്ന രീതിയിലുള്ള പ്രചാരണ മാണ് ഇവർ നടത്തിയത്. സംഭവം അറിഞ്ഞ് സ്ഥല ത്തെത്തിയ ചില ടെലിവിഷൻ ചാനൽ പ്രവർത്തകരെ ചിലർ തടയുകയും ചെയ്തിരുന്നു . ഇതോടെ കുറേ ക്കൂടി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചശേഷം മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസ് തീരു മാനിക്കുകയായിരുന്നു. 

ഇതേത്തുടർന്ന് റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാളിൻ്റെ നിർദേശപ്രകാരം വിരലടയാള വിദഗ്‌ധരും ഫോറൻസിക്ക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെത്തിയ പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനെയും സ്ഥലത്തെത്തിച്ചു. ഇവരുടെയൊക്കെ ശാസ്ത്രീയ പരിശോധനയുടെ വിവരങ്ങളും ശേഖരിച്ചശേഷമാണ് മുബഷീറയെ വീണ്ടും ചോദ്യം ചെയ്‌ത്‌ അറസ്റ്റ് രേഖപ്പെടുത്തിയത്.

Depression hidden in the shadow of motherhood; What emotions drove a mother to kill her 49-day-old baby in Kannur? Postpartum depression under discussion

ഡിവൈ.എസ്.പി. കെ.ഇ പ്രേമചന്ദ്രന്റെ നിർദേശപ്രകാരം സി.ഐ: പി. ബാബു മോനും എസ്.ഐ. ദിനേശൻ കൊതേരിയും ഉൾപ്പെട്ട സംഘമാണ് ഇന്ന് രാവിലെ പത്ത് മണിയോടെ അറസ്റ്റ് ചെയ്തത്.


അമ്മമാർ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവങ്ങൾ ഇതാദ്യമല്ല നാം കേൾക്കുന്നത് .ചില സ്ത്രീകൾക്ക് പ്രസവത്തെത്തുടർന്നുള്ള മാനസിക സമ്മർദത്തെ അതിജീവിക്കാനാവാതെ വിഷാദ രോഗം പിടികൂടാറുണ്ട്. പല രീതി യിലാണ് ഇതിന്റെ പ്രതിഫലനം ഉണ്ടാകാറ്. ചിലർ കുഞ്ഞിനെപ്പോലും പരിചരിക്കാതെ, ആരോടും ഇട പഴകാതെ കഴിയും. മറ്റുചിലർ ദേഷ്യത്തിനും രോഷത്തിനും ഇരയാകും. 

മുബഷിറക്ക് ഭർത്യവീട്ടുകാരുമായോ സ്വന്തം വീട്ടുകാരുമായോ യാതൊരു പ്രശ്‌നവുമില്ലെന്ന് അന്വേഷണസംഘം  കണ്ടെത്തിയിട്ടുണ്ട്
ഈ സാഹചര്യത്തിൽ പ്രസവത്തെത്തുടർന്നുണ്ടായ അസ്വസ്ഥത കാരണമാകാം കുഞ്ഞിനെ അപായപ്പെടുത്തിയതെന്ന് കരുതുന്നു .

facebook twitter