എത്ര മുന്നറിയിപ്പു നല്‍കിയിട്ടും മാറ്റമില്ലാതെ സ്ത്രീകളോട് മോശം പെരുമാറ്റം തുടര്‍ന്ന് 60കാരന്‍. ഒടുവില്‍ പീഡനത്തിനിരയായ സ്ത്രീകളെല്ലാം ചേര്‍ന്ന് 60 കാരനെ കൊന്നു കത്തിച്ചു. ഒഡിഷയിലെ ഗജപതിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗജപതിയിലെ കുയ്ഹുരു ഗ്രാമവാസിയായ കാംബി മാലിക് എന്ന 60കാരനെ ജൂണ്‍ 2 മുതല്‍ കാണാതായിരുന്നു. ഇയാളുടെ കുടുംബം ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പുറത്ത് പോയ സമയത്താണ് ഇയാളെ കാണാതായത്. സ്വന്തം നിലയില്‍ 5 ദിവസം 60 കാരന് വേണ്ടി തിരഞ്ഞ ശേഷവും ഫലം കാണാതെ വന്നതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ ഇയാളുടെ മൃതദേഹം ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസിയായ സ്ത്രീയെ പൊലീസിന് സംശയമുണ്ടായിരുന്നു ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്. ഈ സ്ത്രീയെ നേരത്തെ അറുപതുകാരന്‍ പീഡിപ്പിച്ചിരുന്നു. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. ഏറെക്കാലമായി 60കാരന്റെ പെരുമാറ്റ ദൂഷ്യം മൂലം ഗ്രാമത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ വിശദമാക്കുന്നത്. പ്രായമായ സ്ത്രീകളേയും വിധവകളേയും പീഡിപ്പിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. നിരവധി തവണ സമുദായത്തിലെ മുതിര്‍ന്നവര്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പലരും നാണക്കേട് ഭയന്നും തുറന്ന് പറഞ്ഞിരുന്നുമില്ല. അടുത്തിടെ 52 വയസുള്ള വിധവയെ ഈ 60കാരന്‍ പീഡനത്തിനിരയാക്കിയിരുന്നു. ഇതോടെ വയോധികന്‍ ലൈം?ഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളെല്ലാവരും കൂടി, അവസാനം പീഡിപ്പിക്കപ്പെട്ട വിധവയുടെ വീട്ടില്‍ ഒത്തുചേര്‍ന്നശേഷം ഇയാളെ വകവരുത്താന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.
60കാരന്റെ വീട്ടിലേക്ക് ഒരുമിച്ച് എത്തിയ ശേഷം വരാന്തയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന വയോധികനെ ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം മൃതദേഹത്തിന് തീയിട്ടുവെന്നാണ് കൊലപാതക കേസില്‍ അറസ്റ്റിലായ സ്ത്രീകള്‍ പൊലീസിനോട് വിശദമാക്കിയത്. തെളിവ് നശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മൃതദേഹം കത്തിച്ചതെന്നും സ്ത്രീകള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു പഞ്ചായത്തംഗവുമുണ്ട്. ഇവരെ സഹായിക്കാന്‍ മറ്റ് രണ്ട് പേരുകൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവരെപ്പറ്റിയുള്ള അന്വേഷണം നടക്കുകയാണ്.