ലഖ്‌നൗവിൽ ക്ഷേത്രത്തിലെ പ്രസാദം വാങ്ങാൻ വിസമ്മതിച്ചു സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരെ ബെൽറ്റ് കൊണ്ടടിച്ച് കടയുടമകൾ

04:25 PM Apr 09, 2025 | Neha Nair

ലഖ്‌നൗ: ലഖ്‌നൗവിലെ ചന്ദ്രിക ദേവി ക്ഷേത്രത്തിൽ പ്രസാദവും മറ്റ് മതപരമായ വസ്തുക്കളും വാങ്ങാൻ വിസമ്മതിച്ചതിന് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർക്ക് മർദനം. ക്ഷേത്രത്തോടു ചേർന്നുള്ള വ്യാപാരസ്ഥാപനങ്ങൾ വഴിയാണ് പ്രസാദം വിൽക്കുന്നത്. ഇത് വാങ്ങാൻ വിസമ്മതിച്ചവർക്കാണ് മർദനം ഏറ്റത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ബക്ഷി കാ തലാബ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രപരിസരത്ത് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ലഖ്‌നൗവിലെ അലിഗഞ്ചിൽ താമസിക്കുന്ന പീയൂഷ് ശർമ്മ കുടുംബത്തോടൊപ്പമാണ് ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി പോയത്. ക്ഷേത്രപരിസരത്ത് പ്രവേശിച്ചപ്പോൾ, പ്രസാദം, പൂമാലകൾ, മറ്റ് വസ്തുക്കൾ എന്നിവ വിൽക്കുന്ന നിരവധി കടയുടമകൾ അവരുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ അവരെ നിർബന്ധിക്കുകയായിരുന്നു. എന്നാൽ കുടുംബം ഒന്നും വാങ്ങാൻ നിന്നില്ല, ഇതോടെ കടയുടമകൾ ദേഷ്യപ്പെടുകയും അവർക്കെതിരെ കൂട്ടമായി ആക്രമണം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.