+

കാബിൻ ക്രൂവി​​ന്റെ ജോലി സമയം ക്രമീകരിച്ച് ഡി.ജി.സി.എ കരട് നിർദേശം

കാബിൻ ക്രൂവി​​ന്റെ ജോലി സമയം ക്രമീകരിച്ച് ഡി.ജി.സി.എ കരട് നിർദേശം

ന്യൂഡൽഹി: വിമാന സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി കാബിൻ ക്രൂവി​​ന്റെ ജോലി സമയം ക്രമീകരിച്ചുകൊണ്ട് സിവിൽ ഏവിയേഷൻ ഡയറക്ട്രേറ്റ് ജനറൽ (ഡി.ജി.സി.എ) കരട് നിർദേശം. വ്യോമയാന മേഖലയിൽ മത്സരം കടുക്കുകയും, വിമാന ഷെഡ്യൂളുകളും സർവീസും വർധിക്കുകയും ചെയ്തതോടെ കാബിൻ ക്രൂ അധിക ജോലി എടുക്കേണ്ടി വരുന്നതും, സുരക്ഷാ ആശങ്ക വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഡി.ജി.സി.എ പ്രവർത്തന സമയം സംബന്ധിച്ച് കരടു നിർദേശം നൽകിയത്.

നിർദേശ പ്രകാരം 24 മണിക്കൂറിൽ എട്ട് മുതൽ 10 മണിക്കൂർ വരെയായി കാബിൻ ക്രൂവിന്റെ ജോലി സമയം നിശ്ചയിക്കും. ദീർഘ ദൂര സർവീസുകളിൽ കാബിൻ ക്രൂവിന് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ വിമാനത്തിനുള്ളിൽ ഒരുക്കണമെന്നും കരടിൽ നിർദേശിക്കുന്നു.

അതേസമയം, ആറ് മുതൽ 14 മണിക്കൂറും, 14 മണിക്കൂറിന് മുകളിലും സർവീസ് നടത്തുന്ന വിമാനങ്ങളിൽ ജീവനക്കാർക്ക് വിശ്രമിച്ച് ജോലി ചെയ്യാൻ അധിക ക്രൂവിനെ ഉൾപ്പെടുത്തണം.

അർധരാത്രിയിലെ ജീവനക്കാരുടെ ഇടവേള 12 മുതൽ പുലർച്ചെ ആറു വരെയായി നിശ്ചയിച്ചു. അഞ്ച് മണി എന്നത് മാറ്റിയാണ് പുതിയ ക്രമീകരണം. ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിച്ചാണിത്.

ജോലിക്കിടെ ക്ഷീണം അനുഭവപ്പെടുന്ന കാബിൻ ക്രൂവിന് അക്കാര്യം സ്വതന്ത്രമായി മേലധികാരിക്ക് റിപ്പോർട്ട് ചെയ്യാമെന്നും, ഇതിന്റെ പേരിൽ ശിക്ഷിക്കരുതെന്നും എയർലൈൻ കമ്പനികളോട് നിദേശിക്കുന്നു.

​ൈഫ്ലറ്റ് ടൈം ആരംഭിക്കുന്നത് വിമാനം യാത്രക്കായി സജ്ജമാവുന്ന ആദ്യ നിമിഷം മുതലായിരിക്കും. ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യുന്ന നിമിഷം മുതൽ കാബിൻ ക്രൂവിന്റെ ജോലിയും ആരംഭിക്കും. യാത്ര പൂർത്തിയാക്കി, വിമാന എഞ്ചിൻ ഷട്ട് ഡൗൺ ചെയ്യുന്നത് വരെയും ​ൈഫ്ല ടൈം ആയി പരിഗണിക്കും.

വിമാനത്തിനുള്ളിൽ കാബിൻ ക്രൂവിന് വിശ്രമിക്കാൻ ബങ്കുകൾ സജ്ജമാക്കണം. വിശ്രമിക്കാനും ഉറങ്ങാനുമുള്ള സൗകര്യത്തിൽ ചാരി ഇരിക്കുന്ന വിധത്തിലായിരിക്കണം ബങ്കിൽ സീറ്റ് ക്രമീകരിക്കേണ്ടത്. 80 ഡി ഗ്രി ചെരിവുള്ളതായിരിക്കണം സീറ്റ്. ശബ്ദങ്ങളോ, മറ്റു ശല്യങ്ങളോ ഇല്ലാതെ യാത്രക്കാരിൽ നിന്നും വേർതിരിക്കുന്ന വിധത്തിൽ വിശ്രമ മേഖല ക്രമീകരിക്കണം.

40 ഡിഗ്രിയോളം ചെരിക്കാൻ പറ്റുന്നതും പാദങ്ങൾ സ്വതന്ത്രമായി വെക്കാൻ പറ്റുന്നതുമായ സീറ്റ് കാബിൻ ക്രൂവിന് വിശ്രമിക്കാൻ അനുവദിക്കണം. യാത്രക്കാരിൽ നിന്ന് കർട്ടനാൽ മറയ്ക്കാൻ പറ്റുന്ന വിധത്തിലാവണം ഇതെന്നും നിർദേശിക്കുന്നു.

ഒരാഴ്ചയിലെ (168 മണിക്കൂർ) ​ൈഫ്ലറ്റ് ഡ്യൂട്ടിയിൽ ഒന്നിൽ കൂടുതൽ തവണ തുടർച്ചയായ രാത്രി ഡ്യൂട്ടി വേണ്ടതില്ല.

മൂന്ന് സമയമേഖലകൾ കടന്നു പോകുന്ന ഡ്യൂട്ടിക്ക് മുമ്പ് 18 മണിക്കൂർ വിശ്രമം നൽകണം. നിലവിൽ ഇത് 14 മണിക്കൂറാണ്.

പുതിയ കരട് നിർദേശങ്ങളിൽ നവംബർ 14ന് മുമ്പായി പ്രതികരണം അറിയിക്കാൻ എയർലൈൻസ് അധികൃതകർക്ക് നിർദേശം നൽകി.

ഏഴു ദിവസത്തിൽ 35 മണിക്കൂറും, 28ദിവസത്തിൽ 100 മണിക്കൂറും, വർഷത്തിൽ 1000 മണിക്കൂറുമായിരിക്കും. എന്നാൽ, ഒരു വർഷം പരമാവധി 1800 മണിക്കൂറിൽ കൂടാൻ പാടില്ല.

കരട് നിയമങ്ങൾ അനുസരിച്ച് ഡ്യൂട്ടി കാലയളവിന് തുല്യമായതോ കുറഞ്ഞത് 12 മണിക്കൂറെങ്കിലും വിശ്രമം വിമാനക്കമ്പനികൾ ഉറപ്പാക്കണം.

ഒന്നിലധികം സമയ മേഖലകൾ കടന്നുപോകുന്ന വിമാനങ്ങളിലെ ​ഡ്യൂട്ടിക്ക് മുമ്പുള്ള വിശ്രമ സമയം ഇങ്ങനെയാണ്. ഏഴ് സമയ സോൺ വരെയുള്ള യാത്രക്ക് 18 മണിക്കൂർ വിശ്രമവും, ഏഴ് സോണിന് മുകളിലുള്ള ഡ്യൂട്ടിക്ക് മുമ്പ് 36 മണിക്കൂറും അനുവദിക്കണം.

ആഴ്ചയിൽ രണ്ട് രാത്രി ഉൾപ്പെടെ 48 മണിക്കൂർ വിശ്രമം നൽകണം. ആവർത്തിച്ചുള്ള രാത്രി ഡ്യൂട്ടികൾക്ക് കൂടുതൽ വിശ്രമം നൽകണമെന്നും കരടിൽ നിർദേശിക്കുന്നു.

facebook twitter