+

ധനുഷ് ചിത്രം ഇഡ്ലി കടൈയുടെ റിലീസ് ഡേറ്റ് എത്തി

ധനുഷ് ചിത്രം ഇഡ്ലി കടൈയുടെ റിലീസ് ഡേറ്റ് എത്തി

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇഡ്ഡലി കടൈ’. ധനുഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പിരീഡ് ഡ്രാമ ഴോണറിലാണ് എത്തുന്നത്. നിത്യാ മേനനനാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 1നായിരിക്കും ചിത്രം തീയറ്ററുകളില്‍ എത്തുക.

ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ‘ഇഡ്ഡലി കടൈ’ നിര്‍മിക്കുന്നത്. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സംഗീതം. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും നിര്‍മ്മാണ പങ്കാളിയായ ചിത്രം വിതരണം ചെയ്യുന്നത് റെഡ് ജൈന്റ് ഫിലിംസാണ്. അരുണ്‍ വിജയ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

facebook twitter