ആക്ഷനോടൊപ്പം നിറയെ ഡ്രാമയും ഇമോഷനും കൂടിക്കലർന്ന സിനിമയാകും കൂലിയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ആദ്യ പകുതി ഡ്രാമയിൽ തുടങ്ങി രണ്ടാം പകുതിയിൽ ആക്ഷൻ മൂഡിലേക്ക് കടക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ലോകേഷ് പറഞ്ഞു. ആഗസ്റ്റ് 14 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
'ഡ്രാമയും ഇമോഷനും ഈ സിനിമയിൽ കൂടുതൽ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ ഡ്രാമയും ഇമോഷനുമെല്ലാം നിങ്ങളെ പതിയെ കഥയുടെ ഉള്ളിലേക്ക് കൊണ്ടുപോകും. തുടർന്ന് രണ്ടാം പകുതിയിൽ ചിത്രം ഒരു ആക്ഷൻ മൂഡിലേക്ക് ഷിഫ്റ്റ് ചെയ്യും. രജനി സാറിന്റെ മറ്റൊരു മുഖം നിങ്ങളപ്പോൾ കാണും. കൂലിയ്ക്ക് ട്രെയ്‌ലറും ടീസറും ഒന്നും ഉണ്ടാകില്ലെന്ന് പലരും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടു. അതൊക്കെ ഞങ്ങൾ പോലും മനസ്സിൽ ആലോചിക്കാത്ത കാര്യങ്ങളാണ്', ലോകേഷ് പറഞ്ഞു.