സൗദി അറേബ്യയില്‍ പ്രവാസി ഇന്ത്യാക്കാരന് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ 24 വയസുകാരന് ആസ് മുഹമ്മദ് അന്‍സാരിയാണ് മരിച്ചത്. ഒക്ടോബര്‍ 26നാണ് മരണം സംഭവിച്ചത്. നാട്ടിലുള്ള ഭാര്യ സാനിയയുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ തര്‍ക്കം ഉണ്ടാവുകയും ജീവനൊടുക്കുകയുമായിരുന്നു.
റിയാദിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് ജീവനൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന് സാനിയ സൗദിയിലുള്ള മറ്റ് ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ അന്‍സാരിയുടെ താമസസ്ഥലത്ത് എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി യുവാവിന്റെ സൗദിയിലുള്ള ബന്ധു അംജത് അലി പറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍ ഏഴിനായിരുന്നു സാനിയയും ആസ് മുഹമ്മദ് അന്‍സാരിയും വിവാഹിതരായത്. രണ്ടര മാസം മുന്‍പാണ് യുവാവ് സൗദിയിലേക്ക് എത്തിയത്. സംഭവത്തില്‍ റിയാദ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.