ന്യൂഡൽഹി: വായു മലിനീകരണത്തിന് ദീപാവലിയെ പഴിച്ചിട്ട് കാര്യമില്ല, ദീപാവലിക്ക് മുന്നോടിയായി വിള അവശിഷ്ടങ്ങൾ കത്തിക്കാൻ കർഷകരെ പഞ്ചാബ് സർക്കാർ നിർബന്ധിക്കുകയാണെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിങ് സിർസ. ഡൽഹിയിലെ വായുമലീകരണത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ഒരു കൂട്ടം കർഷകർ വിള അവശിഷ്ടങ്ങൾ കത്തിക്കുന്ന വീഡിയോ പങ്കുവച്ചാണ് മഞ്ജിന്ദറിന്റെ വിമർശനം. ’ഡൽഹിക്ക് ഒരു നിലയ്ക്കും ഉപകാരമില്ലാതെപോയ പത്ത് വർഷങ്ങളായിരുന്നു ആംആദ്മിയുടെ ഭരണകാലം. അക്കാലയളവിൽ ഇവിടെയുള്ള ജനങ്ങൾ അനുഭവിച്ച ദുരിതത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. വൈക്കോൽ കത്തിക്കാൻ സർക്കാർ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്’- മന്ത്രി പറഞ്ഞു.
Trending :