+

ദീപാവലി; ബെംഗളൂരുവില്‍ നിന്ന് പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ചു

ദീപാവലി പ്രമാണിച്ച്‌ തിരക്ക് നിയന്ത്രിക്കാന്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബെംഗളൂരുവില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ചിട്ടുണ്ട്.

ബെംഗളൂ: ദീപാവലി പ്രമാണിച്ച്‌ തിരക്ക് നിയന്ത്രിക്കാന്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബെംഗളൂരുവില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ചിട്ടുണ്ട്.

ഗോവ, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ബെംഗളൂരുവില്‍ നിന്ന് ഗോവ, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്രകള്‍ പോകുന്നവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സര്‍വീസാണിണ്. ചുവടെ പറയുന്ന ട്രെയിനുകളാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്.

ഗോവയിലേക്കുള്ള ട്രെയിന്‍ നമ്ബര്‍ 07317 ഒക്ടോബര്‍ 17 ന് രാത്രി 11.25 ന് കെഎസ്‌ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2.55 ന് വാസ്‌കോ-ഡ-ഗാമയില്‍ എത്തും.

തിരിച്ചുള്ള ദിശയില്‍ ട്രെയിന്‍ നമ്ബര്‍ 07318, ഒക്ടോബര്‍ 18 ന് വൈകുന്നേരം അഞ്ചു മണിക്ക് വാസ്‌കോ-ഡ-ഗാമയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08.30 ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തും.

രണ്ട് ട്രെയിനുകളും ബെംഗളൂരു കന്റോണ്‍മെന്റ്, എസ്‌എംവിടി ബെംഗളൂരു, ഹുബ്ബള്ളി, ലോണ്ട, മഡ്ഗാവ് വഴിയാണ് സര്‍വീസ് നടത്തുന്നത്.

ഒക്ടോബര്‍ 18 നും 25 നും രാത്രി 11.55 ന് മൈസൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 06231, തൊട്ടടുത്ത തിങ്കളാഴ്ച വൈകുന്നേരം 6.40 ന് ജയ്പൂരില്‍ എത്തും.

മടക്ക യാത്രയില്‍ ഒക്ടോബര്‍ 21 നും 28 നും പുലര്‍ച്ചെ നാലു മണിക്ക് ജയ്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 06232 തൊട്ടടുത്ത വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ന് മൈസൂരുവില്‍ എത്തും. ട്രെയിനുകള്‍ കെഎസ്‌ആര്‍ ബെംഗളൂരു, അര്‍സികേരെ, ഹുബ്ബള്ളി, പൂനെ വഴിയാണ് സര്‍വീസ് നടത്തുന്നത്.

ട്രെയിന്‍ നമ്ബര്‍ 06234 ഒക്ടോബര്‍ 19 ന് (ഞായറാഴ്ച്ച) വൈകുന്നേരം 4.30 ന് കൊല്‍ക്കത്തയിലെ സാന്ദ്രഗച്ചിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ബെംഗളൂരു എസ്‌എംവിടിയില്‍ എത്തും. കെആര്‍ പുരം, കാട്പാഡി, വിജയവാഡ, ഭുവനേശ്വര്‍, ഖരഗ്പൂര്‍ എന്നിവിടങ്ങള്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.

facebook twitter