കർണാടക: സർക്കാർ സ്വത്തോ, സ്ഥലങ്ങളോ ഉപയോഗിക്കുന്നതിന് സ്വകാര്യ സംഘടനകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി.
ഈ ഉത്തരവ് ആർ.എസ്.എസ്. പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഒക്ടോബർ 19 ന് മാധ്യമങ്ങളോട് സംസാരിച്ച ശിവകുമാർ, നിലവിലെ സർക്കാർ പുതിയ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും, മറിച്ച് മുൻ ബി.ജെ.പി സർക്കാരിന്റെ കാലത്തെ ഉത്തരവുകൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി.