
പോസ്റ്റ് ചെയ്താൽ കിടിലനാവുന്ന വീഡിയോയും ഫോട്ടോകളും ഫോണിൻ്റെ ഗാലറിയിലുണ്ടെങ്കിൽ ഇനി ഫെയ്സ്ബുക്ക് നിങ്ങളെ ഓർമിപ്പിക്കും. ഉപയോക്താവിൻ്റെ ഫോൺ ഗാലറി എ ഐ ഉപയോഗിച്ച് സ്കാൻ ചെയ്താണ് ഇതിന് സൗകര്യമൊരുക്കുക. ആദ്യഘട്ടത്തിൽ യു എസിലും കാനഡയിലുമാണ് എ ഐ ടൂൾ ലഭ്യമാകുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പക്കും.
അനുവാദം നൽകിയാൽ, ഉപയോക്താവിൻ്റെ ഗാലറിയിലെ ഫോട്ടോകളും വീഡിയോകളും എ ഐ സംവിധാനം സ്കാൻ ചെയ്യും. തുടർന്ന് മെറ്റയുടെ ക്ളൗഡ് സംവിധാനമുപയോഗിച്ച് മികച്ച ചിത്രങ്ങളും വിഡിയോകളും ഉപയോക്താക്കൾക്കളെ അറിയിക്കും. മുൻപ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തവ പ്രത്യേകം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന രീതിയിലാണ് ടൂളിൻ്റെ പ്രവർത്തനമെന്ന് മെറ്റ വ്യക്തമാക്കി.
വീഡിയോകളുടെയും ചിത്രങ്ങളുടെയും എഡിറ്റ് ചെയ്ത കോപ്പികൾ മുൻകൂട്ടി ലഭ്യമാവുന്ന തരത്തിലാണ് ഈ എ ഐ ടൂൾ മെറ്റ ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഇവ തുടർന്ന് പോസ്റ്റ് ചെയ്യാനോ ഗാലറിയിലേക്ക് സേവ് ചെയ്യാനോ ഉപയോക്താക്കൾക്ക് സാധിക്കും. നിലവിൽ ഗൂഗിൾ ഫോട്ടോയിലും സമാനമായ സംവിധാനമുണ്ട്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കും ഈ സംവിധാനം പരിചയപ്പെടുത്തുന്നത്. മുൻപ് ജൂണിൽ ഇതേ ടൂൾ മെറ്റ പരീക്ഷിച്ചിരുന്നു. എന്നാൽ സ്വകാര്യ സംബന്ധിച്ചുള്ള വിഷയത്തിൽ കമ്പനി ഇതുവരെ ഉത്തരം നൽകിയിട്ടില്ല