+

സർക്കാർ സ്വത്തോ, സ്ഥലങ്ങളോ ഉപയോഗിക്കുന്നതിന് സ്വകാര്യ സംഘടനകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ; ന്യായീകരണവുമായി ഡി.കെ. ശിവകുമാർ

സർക്കാർ സ്വത്തോ, സ്ഥലങ്ങളോ ഉപയോഗിക്കുന്നതിന് സ്വകാര്യ സംഘടനകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ; ന്യായീകരണവുമായി ഡി.കെ. ശിവകുമാർ

കർണാടക: സർക്കാർ സ്വത്തോ, സ്ഥലങ്ങളോ ഉപയോഗിക്കുന്നതിന് സ്വകാര്യ സംഘടനകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. 

ഈ ഉത്തരവ് ആർ.എസ്.എസ്. പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഒക്ടോബർ 19 ന് മാധ്യമങ്ങളോട് സംസാരിച്ച ശിവകുമാർ, നിലവിലെ സർക്കാർ പുതിയ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും, മറിച്ച് മുൻ ബി.ജെ.പി സർക്കാരിന്റെ കാലത്തെ ഉത്തരവുകൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി.

facebook twitter