ഇടുക്കി കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ഡോക്ടറിനെ നിയമിക്കുന്നു. മാർച്ച് 13ന് പകൽ രണ്ടുമണിക്ക് കുടുംബാരോഗ്യ കേന്ദ്രം കുമളിയിൽ വച്ച് വാക് ഇൻ ഇൻറർവ്യൂ നടക്കും. എംബിബിഎസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (നിർബന്ധം) എന്നീ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് പത്തിന് മുൻപായി കുമളി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി ഹാജരാവുക. ഫോൺ : 04869 222978.
അതേസമയം, കേരള സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ അസാപ് കേരളയിൽ ജാപ്പനീസ് N5 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.പൂർണ്ണമായും ഓൺലൈനായി രൂപകല്പനചെയ്തിരിക്കുന്ന ഈ കോഴ്സിലേക്ക് +2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 2025 ഏപ്രിൽ 10 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/japanese-language-n5/ എന്ന ലിങ്ക് സന്ദർശിക്കുക.