ബംഗളുരു: 21കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ അശോക് നഗർ പൊലീസ് ഡോ.പ്രവീണിനെ(56) അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
ചർമ്മത്തിലെ അണുബാധ പരിശോധിക്കാനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പർശിക്കുകയും മുപ്പത് മിനിട്ടോളം ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പലതവണ കെട്ടിപിടിക്കുകയും ചുംബിക്കുകയും അസഭ്യം പറയുകയും ചെയ്തു.
തന്റെ എതിർപ്പ് വകവയ്ക്കാതെ പ്രതി നിർബന്ധിച്ച് വസ്ത്രം അഴിച്ചുമാറ്റിയെന്നും പിന്നീട് തന്നോടൊപ്പം സ്വകാര്യ സമയം ചെലവഴിക്കാൻ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.
എന്നാല്‍ പരിശോധന മാത്രമാണ് താൻ നടത്തിയതെന്നാണ് ഡോക്ടർ ആരോപിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 75 (ലൈംഗിക പീഡനം), 79 (സ്ത്രീയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി) എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. .