കോഴിക്കോട്: വടകര മണിയൂരിൽ ഡോക്ടർക്ക് നേരെ ആറംഗ സംഘത്തിന്റെ ആക്രമണം. അടക്കുണ്ട് കടവിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ ഗോപുകൃഷ്ണനാണ് മർദനത്തിന് ഇരയായത്. ആക്രമണത്തിൽ രണ്ട് നേഴ്‌സുമാർക്കും പരിക്കേറ്റു.
തലയ്ക്ക ഗുരുതര പരിക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തിപരമായ വിഷയങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തു.
Trending :