കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുവൈത്ത് സമൂഹത്തില്‍ ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ ആശങ്കയുയര്‍ത്തുന്നു. 2020 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ നീതിന്യായ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെക്ടര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡന കേസുകളുടെ എണ്ണം 9,107 ആണ്.
ഈ കേസുകളില്‍ 11,051 പേര്‍ പ്രതികളാണ്. ഇതില്‍ 7,850 പുരുഷന്മാരും 3,201 സ്ത്രീകളും ഉള്‍പ്പെടുന്നു. 4,057 കേസുകള്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും 3,992 കേസുകള്‍ അവസാനിപ്പിക്കുകയും ചെയ്തുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിധി പുറപ്പെടുവിച്ച കേസുകളുടെ എണ്ണം 3,497 ആണ്. ഈ കേസുകളിലെ മൊത്തം 9,543 ആളുകള്‍ ഇരകളായിട്ടുണ്ട്. ഇരകളായവരില്‍ 3,934 പുരുഷന്മാരും 5,609 സ്ത്രീകളും ഉള്‍പ്പെടുന്നു. കോടതി 2,639 കേസുകളില്‍ ശിക്ഷ വിധിക്കുകയും 885 കേസുകളില്‍ പ്രതികളെ വെറുതെ വിടുകയും ചെയ്തു.