+

ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ വീഡിയോ പങ്കുവെച്ച് ഡോണൾഡ്‌ ട്രംപ്

ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ വീഡിയോ പങ്കുവെച്ച് ഡോണൾഡ്‌ ട്രംപ്

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയെ വൈറ്റ് ഹൗസിൽ വെച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്യുന്നതിന്റെ എഐ-നിർമ്മിത വീഡിയോ പങ്കു വെച്ച് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. “പ്രത്യേകിച്ച് പ്രസിഡന്റ് നിയമത്തിന് മുകളിലാണ്” എന്ന് ഒബാമ പറയുന്നതോടെയാണ് എഐ വീഡിയോ ആരംഭിക്കുന്നത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ നിരവധി അമേരിക്കൻ രാഷ്ട്രീയക്കാർ വ്യാജ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ വീഡിയോയിൽ ട്രംപും ഒബാമയും ഓവൽ ഓഫീസിൽ ഇരിക്കുന്നതായി കാണാം.

ഓറഞ്ച് വസ്ത്രം ധരിച്ച ബറാക്ക് ഒബാമ ജയിൽ സെല്ലിൽ ഇരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. 2016 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ റഷ്യൻ സ്വാധീനമുണ്ടെന്ന ആരോപണത്തിൽ ഒബാമ ഭരണകൂടത്തെ വിചാരണ ചെയ്യണമെന്ന് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. അതേസമയം ഡോണൾഡ്‌ ട്രംപിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്, വരും ദിവസങ്ങളിൽ ഒബാമയെ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് നിരവധി ഉപയോക്താക്കൾ ചോദിക്കുന്നത്. ഒബാമ യഥാർത്ഥത്തിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്നും കമന്റുകൾ വന്നിരുന്നു.

facebook twitter