+

ഇത് കലക്കും! അടിപൊളി ദോശ ഉണ്ടാക്കാം

ഇത് കലക്കും! അടിപൊളി ദോശ ഉണ്ടാക്കാം

ഇത് കലക്കും! അടിപൊളി ദോശ ഉണ്ടാക്കാം

ചേരുവകൾ

∙ഗോതമ്പ്പൊടി– 1 കപ്പ്

∙മുട്ട –1

∙പാൽ – 1 കപ്പ്

∙ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് 1 കപ്പ് ഗോതമ്പ്പൊടിയും മുട്ടയും 1 കപ്പ് പാലും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം. കട്ടിയുണ്ടെങ്കിൽ ഇത്തിരി വെള്ളവും ചേർത്തുകൊടുക്കണം. തീ കുറച്ച് വച്ച് പാകം ചെയ്യണം. ദോശമാവ് ഒഴിച്ചിട്ട് അടച്ച് വച്ച് വേണം വേവിക്കാൻ. പാൻ ചൂടാക്കി എണ്ണ തടവിയതിനു ശേഷം നല്ല നേർത്ത ദോശ ഉണ്ടാക്കാം. എളുപ്പത്തിൽ ദോശ തയാറാക്കാം. ഒപ്പം ചമ്മന്തി ഉണ്ടെങ്കിൽ സൂപ്പർ.

facebook twitter