തിരുനെല്ലി ചിന്നടിയിൽ ജങ്കിൾ റിസോർട്ട് ഉടമ ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിൽ നടപടി ഇല്ലാതെ ഫോറസ്റ്റ് അധികാരികൾ. ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുനെല്ലി സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിക്കുകയും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ പ്രതിഷേധ സമരം അവസാനിപ്പിക്കുകയായുന്നു
എന്നാൽ തുടരന്വേഷണ നടപടി ഇല്ലാത്തതിനാൽ സമരം ശക്തമാകുന്നതിൻ്റെ ഭാഗമായി സി.പി.എം. തിരുനെല്ലി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈയ്യേറ്റഭൂമിയിൽ കൊടികുത്തി പ്രതിഷേധിച്ചു.പ്രതിഷേധ സമരത്തിൽ പി.ജെ.അഗസ്റ്റിൻ, പി.എൻ ഹരീന്ദ്രൻ, പ്രസാദ്. കളി, രാജു, ലക്ഷമണൻ എന്നിവർ സംസാരിച്ചു.