+

ഹോട്ടലിൽ കിട്ടുന്ന മൊരിഞ്ഞ ദോശ ഉണ്ടാക്കിയാലോ?

ഉഴുന്ന് - 1 കപ്പ്‌ കടലപ്പരിപ്പ് - കാൽ കപ്പ്‌ ഉലുവ - 1 ടീസ്പൂൺ സോന മസൂറി അരി - 3 കപ്പ്‌ വെള്ള അവൽ - 1 കപ്പ്‌ ഉപ്പ് - ആവശ്യത്തിന് 

വേണ്ട സാധനങ്ങൾ

ഉഴുന്ന് - 1 കപ്പ്‌

കടലപ്പരിപ്പ് - കാൽ കപ്പ്‌

ഉലുവ - 1 ടീസ്പൂൺ

സോന മസൂറി അരി - 3 കപ്പ്‌

വെള്ള അവൽ - 1 കപ്പ്‌

ഉപ്പ് - ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം

∙ഉഴുന്ന്, കടലപ്പരിപ്പ്, ഉലുവ ഇവ മൂന്നും എടുത്ത് നന്നായി കഴുകിയ ശേഷം, മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക

∙അരി നന്നായി കഴുകിയ ശേഷം, അഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. സോന മസൂറി അരി, ദോശ നല്ല ക്രിസ്പി ആയി കിട്ടാൻ സഹായിക്കും.

∙ ഇനി, നേരത്തെ കുതിർത്ത ഉഴുന്ന്, കടലപ്പരിപ്പ്, ഉലുവ എന്നിവ വെള്ളത്തോടെ തന്നെ, ഗ്രൈൻഡറിൽ ഇട്ടു അര മണിക്കൂർ നല്ല സ്മൂത്തായി അടിച്ചെടുക്കുക. ഇടയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കാം. 

∙ ഇനി നേരത്തെ കുതിർത്ത അരി, നന്നായി കഴുകിയ അവൽ എന്നിവ ഒരുമിച്ച് ചേർത്ത് ഗ്രൈൻഡറിൽ ഇട്ടു തരി തരിയായി കിട്ടുന്ന പരുവത്തിൽ അടിച്ചെടുക്കുക.

∙ ഇനി അടിച്ചുവെച്ച രണ്ടു മാവുകളും കൂടി ഒരു പാത്രത്തിലേക്ക് ഒഴിച്ച്, കൈകൊണ്ട് നന്നായി ഇളക്കി മിക്സ് ചെയ്യുക. കൈകൊണ്ട് ഇളക്കുന്നത് ദോശ നല്ല രീതിയിൽ പുളിക്കാൻ സഹായിക്കും. ഇനി ഇത് പുളിപ്പിക്കാൻ വയ്ക്കുക.

∙ പൊങ്ങി വന്ന മാവിൽ നിന്നും വേണ്ടത്ര എടുത്ത് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കുക. ബാക്കി ഫ്രിഡ്ജിൽ വയ്ക്കുക.

∙ ദോശക്കല്ല് അടുപ്പത്ത് വച്ച് നന്നായി ചൂടാക്കുക. മുകളിൽ കുറച്ചു വെള്ളം കുടയുക. ഉള്ളിയുടെ അരമുറി ഇതിനു മുകളിൽ ഉരസുക, ഇങ്ങനെ ചെയ്യുന്നത് ദോശ ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കും.

∙ ഇനി ഒരു തവി മാവെടുത്ത് ഒഴിച്ച് ദോശ ചുടാം.
 

facebook twitter