വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തേക്കും

09:56 AM Jul 14, 2025 |


ആലപ്പുഴ: വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തേക്കും. ഡ്രൈവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല, ഡോര്‍ അടക്കാതെ സര്‍വ്വീസ് നടത്തി, യാത്രക്കാര്‍ ഇറങ്ങുന്നതിന് മുന്‍പേ ബസ് മുന്നോട്ടെടുത്തു തുടങ്ങിയവയാണ് ഡ്രൈവര്‍ക്കെതിരായ കണ്ടെത്തലുകള്‍. റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. സംഭവത്തില്‍ ബസ് ജീവനക്കാര്‍ ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി വിശദീകരണം നല്‍കും.

വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥി ബസില്‍ നിന്നും തെറിച്ചുവീണത്. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി ചികിത്സയില്‍ തുടരുകയാണ്. ബസ് ജീവനക്കാര്‍ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻപോട്ടെടുത്ത ബസിൽനിന്ന് കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ച് വിദ്യാർഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ക്ലാസ് കഴിഞ്ഞ് പോകും വഴി അപകടത്തിൽപ്പെട്ടത്.