അതിര്‍ത്തി പ്രദേശങ്ങളില്‍ രാത്രി ഡ്രോണുകള്‍ ; കണ്ടതായി റിപ്പോര്‍ട്ട്

06:13 AM May 12, 2025 | Suchithra Sivadas

അതിര്‍ത്തി പ്രദേശങ്ങളില്‍ രാത്രി ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ ജില്ലയിലെ ബാര്‍മര്‍ അതിര്‍ത്തിക്ക് സമീപത്താണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. 

ജില്ലയില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ വീടിനകത്ത് തുടരണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ബാര്‍മിര്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. തെക്കന്‍ കശ്മീരിലെ അനന്തനാഗില്‍ലും ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രാത്രി 9 മണിയോടെയാണ് ഡ്രേണുകള്‍ കണ്ടെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.