+

നഗരത്തിലെ മെട്രോ സ്‌റ്റേഷനുകള്‍ വൃത്തിയാക്കാന്‍ ഇനി ഡ്രോണുകളും രംഗത്തിറങ്ങും

മെട്രോ ട്രാം സ്‌റ്റേഷനുകളുടെ പുറം ഭാഗം വൃത്തിയാക്കാനാണ് ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

നഗരത്തിലെ മെട്രോ സ്‌റ്റേഷനുകള്‍ വൃത്തിയാക്കാന്‍ ഇനി ഡ്രോണുകളും രംഗത്തിറങ്ങും. ദുബൈ മെട്രോ, ട്രാം എന്നിവയുടെ ഓപ്പറേറ്ററായ കിയോലിസ് എംഎച്ച്‌ഐ എന്ന കമ്പനിയുമായി സഹകരിച്ചാണ് ദുബൈ റൈഡ് ഗതാഗത അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. 15 പേരടങ്ങുന്ന സംഘമാണ് മെട്രോ സ്‌റ്റേഷന്‍ വൃത്തിയാക്കാന്‍ നിലവില്‍ വേണ്ടിവരുന്നത്. ഡ്രോണിനെ രംഗത്തിറക്കുന്നതോടെ  എട്ട് പേരടങ്ങുന്ന സംഘത്തിന് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ പരീക്ഷണം നടന്നുവരികയാണ്. 

മെട്രോ ട്രാം സ്‌റ്റേഷനുകളുടെ പുറം ഭാഗം വൃത്തിയാക്കാനാണ് ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
 

facebook twitter