+

കണ്ണൂർ പഴയങ്ങാടിയിൽ കേരളകൗമുദി ലേഖകന് മർദ്ദനം ; ആറ് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പൊലിസ് കേസെടുത്തു

പഴയങ്ങാടിയിൽ കേരളകൗമുദി ലേഖകരെ മർദ്ദിച്ച സംഭവത്തിൽ ആറ്   ബസ് ജീവനക്കാർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. ബുധനാഴ്ച്ചവൈകുന്നേരം 6:15 നായിരുന്നു സംഭവം.

കണ്ണൂർ : പഴയങ്ങാടിയിൽ കേരളകൗമുദി ലേഖകരെ മർദ്ദിച്ച സംഭവത്തിൽ ആറ്   ബസ് ജീവനക്കാർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. ബുധനാഴ്ച്ചവൈകുന്നേരം 6:15 നായിരുന്നു സംഭവം. പഴയങ്ങാടി ബസ്റ്റാന്റിൽ സ്വകാര്യബസ് ജീവനക്കാർ സമയത്തെ ചൊല്ലി പരസ്പരം ഏറ്റുമുട്ടിയ സംഘർഷത്തിന്റെ ദൃശ്യം പകർത്താൻ എത്തിയ പഴയങ്ങാടി  കേരളകൗമുദി ലേഖകനായ മൊട്ടാമ്പ്രത്തെ എം.ടി.അബ്ദുൾ നാസറിനെയാണ്(58)ബസ് ജീവനക്കാരായ ആറോളം പേർ ചേർന്ന് മർദ്ദിച്ചത്.

നാസറിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ദൃശ്യം പകർത്തിയ ഫോൺ ബലമായി പിടിച്ചു വാങ്ങി ദൃശ്യങ്ങൾ നശിപ്പിക്കുകയുമായിരുന്നു. നാസിക്, സൈഫു വാടിക്കൽ എന്നിവർ അടങ്ങിയ ആറോളം ബസ് ജീവനക്കാരുടെ പേരിലാണ് കേസെടുത്തത്.

facebook twitter