+

താമരപ്പൂ മണമുള്ള താമര ചായ കുടിച്ചിട്ടുണ്ടോ

ലോകത്തിന്റെ പല ഭാഗങ്ങളിലും വെറൈറ്റി പാനീയങ്ങൾ കാണാം. താമരപ്പൂ കൊണ്ടെങ്ങനെ ചായ ഉണ്ടാക്കുമെന്നാണ് ചിന്തിക്കുന്നതെങ്കിൽ പറഞ്ഞു തരാം.


ലോകത്തിന്റെ പല ഭാഗങ്ങളിലും വെറൈറ്റി പാനീയങ്ങൾ കാണാം. താമരപ്പൂ കൊണ്ടെങ്ങനെ ചായ ഉണ്ടാക്കുമെന്നാണ് ചിന്തിക്കുന്നതെങ്കിൽ പറഞ്ഞു തരാം.

ഉണങ്ങിയ ഗ്രീൻ ടീ ഇലകൾ പുതിയതായി വിരിഞ്ഞ നല്ല ഫ്രെഷ് താമരപ്പൂക്കൾക്കൊപ്പം സൂക്ഷിക്കും. അപ്പോൾ ഈ പൂവിന്റെ ഗന്ധം ഇലകൾ ആഗീകരണം ചെയ്യും. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ചായയ്ക്ക് നല്ല താമരപ്പൂ മണമായിരിക്കുമത്രേ. പ്രത്യേകമായ ആഘോഷ പരിപാടികൾ, ഉത്സവങ്ങളൊക്കെ നടക്കുമ്പോഴും ഈ സ്‌പെഷ്യൽ ടീ വിയറ്റ്‌നാമുകാർ ഉപയോഗിക്കും. ഇതുപോലൊരു ചായ ചൈനക്കാരുടെ ലിസ്റ്റിലുമുണ്ട്.
‘ഹി യേ ചാ’ എന്ന ഉണങ്ങിയ താമരയിലകളിൽ നിന്ന് നിർമിക്കുന്നതാണ് ആ ചായ.

ചൈനീസ് വൈദ്യത്തിന്റെ ഭാഗമായ ഈ ചായ ശരീരഭാരം കുറയ്ക്കാനും ദഹനത്തിനുമൊക്കെ ബെസ്റ്റാണ്. പുരാതന ഈജ്പിത്തിലും നീലത്താമര കൊണ്ട് ചായ ഉണ്ടാക്കിയതായി പറയപ്പെടുന്നുണ്ട്. എന്തായാലും ഈ താമരചായയില വിറ്റാമിൻ ബിയും സിങ്കുമൊക്കെ മാനസികോല്ലാസത്തിന് നല്ലതാണെന്ന് പറയപ്പെടുമ്പോൾ, പോളിഫെനോൾസ്, കാറ്റെച്ചിൻ തുടങ്ങിയവ ചർമം തിളങ്ങാനും സഹായിക്കുമത്രേ.

facebook twitter