തേൻ, നാരങ്ങ, ഗ്ലിസറിൻ
ഒരു ടീസ്പൂൺ തേൻ, 2 ടീസ്പൂൺ ഗ്ലിസറിൻ, 2 ടീസ്പൂൺ ഗ്രീൻ ടീ,ഏതാനും തുള്ളി നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേർത്ത് ഇളക്കി യോജിപ്പിക്കുക. കിടക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കുന്നതാണ് നല്ലത്.
വെളിച്ചെണ്ണ, വിറ്റാമിൻ ഇ
Trending :
അര കപ്പ് വെളിച്ചെണ്ണ, ഒരു ടീസ്പൂൺ വിറ്റാമിൻ ഇ ഓയിൽ, സുഗന്ധത്തിനായി നിങ്ങളുടെ പ്രിയപ്പെട്ട അവശ്യ എണ്ണയുടെ ഏതാനും തുള്ളി എന്നിവ എടുക്കുക. മുഖക്കുരു അകറ്റാൻ നിങ്ങൾക്ക് ലാവെൻഡർ ഓയിൽ ഉപയോഗിക്കാവുന്നതാണ്.
കറ്റാർവാഴ, അർഗൻ എണ്ണ
കറ്റാർവാഴയുടെ ജെൽ മാത്രം എടുത്ത് അര ടേബിൾസ്പൂൺ അർഗൻ എണ്ണ ചേർത്തിളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ ഒരു തുള്ളി ചേർക്കാം. ഇളക്കി യോജിപ്പിച്ചതിനു ശേഷം വൃത്തിയും അടച്ചുറപ്പുള്ളതുമായ പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഉപയോഗിക്കാം.