+

തളിപ്പറമ്പ് നഗരസഭ ഓഫീസിൽ നവീകരിച്ച എഞ്ചീനീയറിംഗ് വിഭാഗവും വൈസ് ചെയർമാൻ കാബിനും തുറന്നു

തളിപ്പറമ്പ് നഗരസഭ ഓഫീസിൽ നവീകരിച്ച എൻജിനീയറിങ് വിഭാഗത്തിന്റെയും മിനി കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം ചെയർപേഴ്‌സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ഓഫീസിൽ നവീകരിച്ച എൻജിനീയറിങ് വിഭാഗത്തിന്റെയും മിനി കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം ചെയർപേഴ്‌സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നവീകരിച്ചത്.

വൈസ് ചെയർമാൻ കാബിനും സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ക്യാബിനും ഉൾപ്പടെയുള്ള ഓഫീസ് സംവിധാനമാണ് നവീകരിച്ചത്. പദ്ധതി ചെലവ് 83 ലക്ഷം രൂപയാണ്. നഗരസഭ എഞ്ചിനീയർ എസ്.സീന റിപ്പോർട്ടവതരിപ്പിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.കെ.ഷബിത, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.രജുല, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.നബീസ ബീവി, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി.ഖദീജ,

കൗൺസിലർമാരായ സി.മുഹമ്മദ്‌സിറാജ്, ഇ.കുഞ്ഞിരാമൻ, കൊടിയിൽ സലീം, കെ.വൽസരാജൻ, നഗരസഭാ സെക്രട്ടെറി കെ.പി.സുബൈർ, പി.വി.ബിജു, കെ.വി.മുഹമ്മദ്കുഞ്ഞി, ടി.ബാലകൃഷ്ണൻ, കെ.രമേശൻ, പി.വി.ഷൈമ, സി.ലക്ഷ്മണൻ, വിമൽകുമാർ എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി.മുഹമ്മദ്‌നിസാർ സ്വാഗതവും സൂപ്രണ്ട് യു.അനീഷ്‌കുമാർ നന്ദിയും പറഞ്ഞു. 

facebook twitter