മികച്ച പ്രതികരണവുമായി ഹൃദയപൂർവം തിയറ്ററുകളിൽ എത്തി
മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവം ഇന്ന് തിയറ്ററുകളിൽ എത്തി. ആദ്യ പകുതിയിൽ മികച്ച പ്രേഷക പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. സിനിമയിലെ മോഹൻലാൽ സംഗീത് പ്രതാപ് കോമ്പോക്കും പ്രശംസ ലഭിക്കുന്നുണ്ട്. നാടകീയതകളോ വലിച്ചു നീട്ടലോ ഇല്ലാത്ത സിനിമയെന്ന് ചിലർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. സിനിമാറ്റോഗ്രാഫിക്കും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫീൽഗുഡ് മൊമൻറ്സും തമാശകളും വൈകാരികതയും കൂട്ടി ഇണക്കിയ സിനിമ എന്ന് ചില അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്.
ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂർവം. 2015-ലെ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ എത്തിയത്.
സത്യൻ അന്തിക്കാടിൻറെ മകൻ അനൂപ് സത്യനാണ് ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ നവാഗതനായ ടി.പി സോനുവാണ്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിൻ പ്രഭാകർ, കലാസംവിധാനം: പ്രശാന്ത് നാരായണൻ, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂം: സമീറ സനീഷ്, സഹ സംവിധായകർ: ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ: ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, സ്റ്റിൽസ്: അമൽ സി സദർ.