+

ഓടും കുതിര ചാടും കുതിര നാളെ തിയറ്ററുകളിലെത്തും

ഓടും കുതിര ചാടും കുതിര നാളെ തിയറ്ററുകളിലെത്തും

ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. 

കല്ല്യാണി പ്രിയദർശനാണ് നായിക. ഓണം റിലീസായി എത്തുന്ന കല്ല്യാണിയുടെ രണ്ടാമത്തെ ചിത്രമാണിത്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രൺജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജും സംഗീതം ജെസ്റ്റിൻ വർഗ്ഗീസും എഡിറ്റിങ് അഭിനവ് സുന്ദർ നായികും നിർവ്വഹിക്കുന്നു. ആഗസ്റ്റ് 29 ന് ചിത്രം തിയറ്ററുകളിലെത്തും.

facebook twitter