+

ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ഒരാഴ്ച കൂടി നീട്ടി

രാവിലെ 4 മുതല്‍ പുലര്‍ച്ചെ 1 വരെ ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കും

ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ഒരാഴ്ച കൂടി നീട്ടി. യുഎഇയിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ആഗോള ഗ്രമത്തിന്റെ 29ാം സീസണ്‍ ഒരാഴ്ച കൂടി നീട്ടിയതായി അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഗേറ്റ് അടയ്‌ക്കേണ്ടതായിരുന്നുവെങ്കിലും സന്ദര്‍ശകരുടെ തിരക്ക് തുടരുന്നതിനാല്‍ 18 വരെ നീട്ടുകയായിരുന്നു.

രാവിലെ 4 മുതല്‍ പുലര്‍ച്ചെ 1 വരെ ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കും. 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനവും പ്രഖ്യാപിച്ചു. കൂടാതെ 50 ദിര്‍ഹത്തിന് പരിധിയില്ലാതെ റൈഡുകള്‍ ആസ്വദിക്കാനും അവസരമുണ്ട്.

facebook twitter