+

എംടിഎം മെഷീനെ പോലെയാണ് മരുമകനെ അവര്‍ കണ്ടത്, വിവാഹബന്ധം തകരാന്‍ കാരണം ആര്‍തിയുടെ അമ്മ സുജാത ; നിര്‍മ്മാതാവ്

രവി മോഹനെ പണം കായ്ക്കുന്ന മരമായി മാത്രമാണ് സുജാത കണ്ടത്.

രവി മോഹന്റെയും ആര്‍തിയുടെയും വിവാഹബന്ധം തകരാന്‍ കാരണം ആര്‍തിയുടെ അമ്മ സുജാത വിജയകുമാറിന്റെ ഇടപെടലാണെന്ന് നിര്‍മ്മാതാവ് ബാലാജി പ്രഭു. രവി മോഹനെ പണം കായ്ക്കുന്ന മരമായി മാത്രമാണ് സുജാത കണ്ടത്. നടന്‍ എന്ത് കഴിക്കണം, എന്ത് ചെയ്യണം, ഏത് സിനിമയില്‍ അഭിനയിക്കണം എന്നൊക്കെ തീരുമാനിച്ചിരുന്നത് സുജാതയാണ്. എംടിഎം മെഷീനെ പോലെയാണ് മരുമകനെ അവര്‍ കണ്ടത്. ചെലവിനുള്ള പണം പോലും കൊടുക്കില്ല. ഗതികെട്ടാണ് നടന്‍ ജീവിച്ചിരുന്നത് എന്നാണ് ബാലാജി പറയുന്നത്. രവി മോഹന്‍ ഗായികയും സുഹൃത്തുമായ കെനിഷ ഫ്രാന്‍സിസിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നടക്കുന്ന ചര്‍ച്ചകളോടാണ് നിര്‍മ്മാതാവ് പ്രതികരിച്ചത്.

ബാലാജി പ്രഭുവിന്റെ വാക്കുകള്‍:

രവി മോഹനും കെനിഷ ഫ്രാന്‍സിസും ഒരു വിവാഹത്തിന് ഒരുമിച്ചെത്തിയതാണ് ഇന്ന് തമിഴകത്തെ വലിയ ചര്‍ച്ച. രവി മോഹന് ഇത്ര ധൈര്യമായോ? എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ ചികഞ്ഞു നോക്കേണ്ട കാര്യമില്ല. എന്നാല്‍ നടന്‍ എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നതിനെ കുറിച്ച് നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. അവരുടെ അമ്മായിയമ്മയുണ്ട്. അതായത് ആര്‍തിയുടെ അമ്മ സുജാത വിജയകുമാര്‍. ആരതിയുമായുള്ള വിവാഹം കഴിഞ്ഞതോടെ ജയം രവിയെ അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ജയം രവി എന്തൊക്കെ ചെയ്യണം, എന്ത് കഴിക്കണം, എപ്പോള്‍ ഉറങ്ങണം, എഴുന്നേല്‍ക്കണം ഇതൊക്കെ തീരുമാനിക്കുന്നത് അവരാണെന്ന് പറഞ്ഞു കേട്ടിരുന്നു. അത് കൂടാതെ ആര്‍തി ജയം രവി എവിടെപ്പോകുന്നു, എന്ത് ചെയ്യുന്നു എന്നൊക്കെ അറിയാന്‍ സ്പൈ വര്‍ക്കും നടത്തിയിരുന്നു. ഇതൊക്കെ സത്യമായ കാര്യങ്ങളാണ്.

അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനിജയം രവിയുടെ ശമ്പളം കൊടുക്കില്ല. ചെലവിനുള്ള പണം കൊടുക്കില്ല. സ്വന്തമായി ഒരു അക്കൗണ്ട് പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്ര നാള്‍ ഇതൊക്കെ സഹിച്ച് അദ്ദേഹം ജീവിച്ചതെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഇതിനൊരു പരിധിയുണ്ട്. അവസാനം പൊട്ടിത്തെറിക്കും. അപ്പോള്‍ അവര്‍ നിവര്‍ന്ന് നിന്നാല്‍ നമുക്ക് താങ്ങാന്‍ കഴിയില്ല. ജയം രവിയുടെയും ആര്‍തിയുടെയും മക്കളുടെയും ഈ അവസ്ഥയ്ക്ക് കാരണം സുജാത തന്നെയാണ്. സിനിമാ രംഗത്തുള്ളതിനാല്‍ ജയം രവിയുടെ മുന്‍ അമ്മായിയമ്മയെ കുറിച്ച് പല കാര്യങ്ങളും നമ്മള്‍ക്കറിയാം. ഒരുപാട് ടിവി സീരിയല്‍ നിര്‍മിച്ചയാളാണ്. ലൈറ്റ് ബോയ്സും പ്രൊഡക്ഷന്‍ ബോയ്സുമെല്ലാം ശമ്പളം ചോദിക്കാന്‍ പോകും. ആരെയും മതിക്കാത്ത സ്വഭാവമാണ് സുജാത വിജയകുമാറിന്റെത്. ആരുടെയും മുഖത്ത് നോക്കില്ല. മുകളിലേക്ക് നോക്കിയേ സംസാരിക്കൂ. വളരെ പരുക്കമായും മോശമായും സംസാരിക്കും. ശമ്പളം പോലും കൃത്യമായി കൊടുക്കില്ല.

വിവാഹത്തിന് ശേഷം വന്ന സിനിമയാണ് 'തനി ഒരുവന്‍'. അത് ജയം രവിയുടെ വലിയ ഹിറ്റ് സിനിമയാണ്. ആ സിനിമയ്ക്ക് ശേഷം ജയം രവിലെ മറ്റൊരു തലത്തിലേക്ക് കരിയറില്‍ വളരേണ്ടതാണ്. പക്ഷേ ഒന്നും നടന്നില്ല. തുടരെ പരാജയ സിനിമകള്‍ ചെയ്യുന്നു. അതിന് കാരണം സുജാത വിജയകുമാര്‍ പറയുന്ന ബാനറുകളുടെ സിനിമകളില്‍ മാത്രം നടന്‍ അഭിനയിച്ചു. അത് സുജാത വിജയകുമാര്‍ തന്നെ നിര്‍മ്മിച്ചു. അവയില്‍ പലതും പരാജയപ്പെട്ടു. ഇവര്‍ നിര്‍മ്മിച്ച സിനിമകളില്‍ ജയം രവിക്ക് ശമ്പളമേ കൊടുത്തിരുന്നില്ല. അയാള്‍ക്കു ചെലവിനുള്ള പൈസ പോലും നല്‍കിയില്ല. പണം കായ്ക്കുന്ന മരമായാണ് അയാളെ കണ്ടത്. മരുമകനായി കണ്ടില്ല. സത്യം പറഞ്ഞാല്‍ ഒരു എടിഎം മെഷീനെപ്പോലെ അവര്‍ മരുമകനെ കണ്ടു.

ജയം രവിയുടെ പിതാവിന് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നു. പല തവണ ജയം രവിയോട് ഇക്കാര്യം പറഞ്ഞതാണ്. പക്ഷേ പ്രണയത്തില്‍ ആയതിനാല്‍ ആ വാക്കുകള്‍ കേട്ടില്ല. ആര്‍തിയുടെ ഭാഗത്തും തെറ്റില്ലെന്നാണ് പറയുന്നത്. പക്ഷെ അമ്മ പറഞ്ഞത് മാത്രം കേള്‍ക്കുകയാണ് ആര്‍തി ചെയ്തത്. ഷൂട്ടിങ് നടക്കുമ്പോള്‍ പോലും ആരതി വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. രവി ഫോണ്‍ എടുത്തില്ലെങ്കില്‍ സംവിധായകനെ വിളിച്ച് രവിക്ക് ഫോണ്‍ കൊടുക്കാന്‍ പറയും. അതിന് ശേഷം വീഡിയോ കോളില്‍ വരാന്‍ പറയും. അങ്ങനെ എവിടെപ്പോയാലും ഒരു സ്വാതന്ത്ര്യം അദ്ദേഹത്തിന് ഇല്ലായിരുന്നു. ഗതികെട്ടാണ് ജയം രവി ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇങ്ങനെ ചെയ്യാന്‍ അയാള്‍ നിര്‍ബന്ധിതനാകുകയായിരുന്നു. കെനിഷയുടെ കാര്യമാണെങ്കില്‍ പോലും അത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിനെ കുറിച്ച് പറയാന്‍ നമുക്ക് ആര്‍ക്കും യോഗ്യതയില്ല. ഒരു മനുഷ്യന്‍ സഹിക്കുന്നതിന് പരിധിയുണ്ട്. നിവൃത്തിയില്ലാതെ വന്നപ്പോള്‍ അയാള്‍ മാനസികമായി പൊട്ടിത്തെറിച്ചു.

facebook twitter