യുഎഇയിലെ ഷോപ്പിംഗ് പ്രേമികള്‍ കാത്തിരുന്ന 31-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നു. 2025 ഡിസംബര്‍ അഞ്ചാം തീയതി ആരംഭിച്ച് 2026 ജനുവരി 11 നാണ് അവസാനിക്കുക. ഇത്തവണ ലോകോത്തര ഷോപ്പിംഗിനൊപ്പം, ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ആകര്‍ഷകമായ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ഷോപ്പിംഗ് മാമാങ്കത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം എന്നത് മെഗാ റാഫിള്‍ നറുക്കെടുപ്പാണ്. ദിവസേനയുള്ള നറുക്കെടുപ്പില്‍ വലിയ തുക ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് നല്കി വരുന്നത്.
കൂടാതെ ഇത്തവണ ഒരു ഭാഗ്യശാലിക്ക് ഒരു പുതിയ നിസ്സാന്‍ കാറും ഒപ്പം 100,000 ദിര്‍ഹവും നേടാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഫെസ്റ്റിവലിന്റെ അവസാന ദിവസം നടക്കുന്ന ഒറ്റത്തവണ നറുക്കെടുപ്പില്‍ ഒരു വിജയിക്ക് 400,000 ദിര്‍ഹമിന്റെ ഗ്രാന്‍ഡ് സമ്മാനം ലഭിക്കും. ഈ സമ്മാന നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങിക്കണം.
ദുബായിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം 200 ദിര്‍ഹമാണ് ടിക്കറ്റ് തുക. യുഎഇയിലെ തസ്ജീല്‍ സെന്ററുകള്‍, ഇഎന്‍ഒസി സ്റ്റേഷനുകള്‍, സൂം സ്റ്റോറുകള്‍, ഓട്ടോപ്രോ സര്‍വീസ് ഔട്ട്ലെറ്റുകള് എന്നിവിടങ്ങളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങിക്കാം.
പങ്കെടുക്കാന്‍ താത്പര്യമുള്ള ആളുകള്‍ ജനുവരി 11 നകം ടിക്കറ്റുകള്‍ വാങ്ങിക്കണം.
അതേസമയം ടിക്കറ്റ് വാങ്ങുന്നതിലൂടെ ദിവസേനയുള്ള നറുക്കെടുപ്പിലും കാറും 100,000 ദിര്‍ഹവും നേടാം. അന്തിമ ഗ്രാന്‍ഡ് പ്രൈസ് നറുക്കെടുപ്പിലും 400,000 ദിര്‍ഹം പങ്കെടുക്കാനുള്ള അവസരവും നല്കുന്നു. 
 
  
  
 