ദുബൈയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ വാടക കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് വാടക കുറയുന്നത്. നഗരത്തിലെ താരതമ്യേന കുറഞ്ഞ നിരക്കില്‍ താമസസൗകര്യമുള്ളയിടങ്ങളില് വാടക കുറയുന്നത് പ്രകടമാണ്.
മറിച്ചുവില്പന, വാടകയ്ക്ക് നല്കല്, വിഭജിച്ച് നല്കല് എന്നിവക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെയാണ് സ്റ്റുഡിയോ, ഒരു കിടപ്പുമുറിയുള്ള അപ്പാര്‍ട്ട്മെന്റുകളുടെ വാടകയും കുറഞ്ഞത്. അധികൃതരുടെ നടപടി ശക്തമായതോടെ ബാച്ചിലേഴ്സ് പലരും ഷാര്‍ജയിലേക്കും അജ്മാനിലേക്കും മാറിയതും വാടക കുറയാന്‍ കാരണമായിട്ടുണ്ട്.