ദുല്‍ഖർ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'കാന്ത" എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.ദുല്‍ഖറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. ഭാഗ്യശ്രീ ബോർസെ ആണ് നായിക. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നു. രണ്ട് വലിയ കലാകാരൻമാർക്കിടയില്‍ സംഭവിക്കുന്ന പ്രശ്നത്തിന്റെ കഥ പറയുന്ന ചിത്രം പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെ സഞ്ചരിക്കുന്നത്.
ദുല്‍ഖർ സല്‍മാന്റെ വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ എന്നീ ബാനറില്‍ ദുല്‍ഖർ സല്‍മാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.
ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റർ, എഡിറ്റർ: ലെവെലിൻ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പി.ആർ.ഒ: ശബരി.