ഡൽഹി: രാജ്യത്ത് വീണ്ടും ഭൂചലനം. അസമിൽ ആണ് ആണ് റിക്റ്റർ സ്കൈയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂട്ടാനിലും വടക്കൻ ബംഗാളിലും ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണെന്ന് അധികൃതർ പറയുന്നു. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളെ കുറിച്ചോ ഉള്ള റിപ്പോർട്ടുകൾ ഒന്നും പുറത്തുവന്നിട്ടില്ല.