ടിബറ്റിനെ ഞെട്ടിച്ച് ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി, നാശനഷ്ടങ്ങളില്ലെന്ന് വിവരം

07:50 AM May 12, 2025 | Suchithra Sivadas

ടിബറ്റില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 മാഗ്‌നിറ്റിയൂഡ് തീവ്രത വരുന്ന ഭൂചലനം. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41നാണ് ഭൂചലനം അനുഭവപ്പെട്ടത്. ടിബറ്റിലാകെ ചലനം അനുഭവപ്പെട്ടപ്പോള്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ടിബറ്റിനെ കുലുക്കി ഭൂചലനം അനുഭവപ്പെട്ടത്. ഭൂനിരപ്പില്‍ നിന്ന് 10 കീലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രം എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു

 ടിബറ്റിലെ ഈ ചലനത്തില്‍ നാശനഷ്ടങ്ങളോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അധികൃതര്‍ ടിബറ്റിലെ സാഹചര്യം പരിശോധിച്ചുവരികയാണ്. തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്ല. ശക്തമായ ഭൂചലനങ്ങള്‍ പതിവായ ഇടമാണ് ടിബറ്റ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചലനങ്ങള്‍ ടിബറ്റില്‍ അനുഭവപ്പെട്ടിരുന്നു. 

Trending :