പാകിസ്ഥാൻ: പാകിസ്ഥനിൽ വീണ്ടും ഭൂചലനമുണ്ടായി. 5 .7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 24 മണിക്കൂറിനിടയിൽ ഉണ്ടായ രണ്ടാമത്തെ ഭൂചലനമാണിത്. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്.
Trending :
ഭൂചലനത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.