യുഎഇ-സൗദി അതിര്‍ത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലെ അല്‍ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അര്‍ധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം ഉണ്ടായെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചൊവ്വാഴ്ച ഖോര്‍ഫക്കാനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദേശീയ കാലാവസ്ഥ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രാത്രി 8.35ന് ഉണ്ടായ ഭൂചലനത്തിലും പ്രത്യാഘാതങ്ങളൊന്നും ഉണ്ടായില്ല. റിക്ടര്‍ സ്‌കെയിലില്‍ 2 തീവ്രതയാണ് രേഖപ്പെടുത്തിയത്.