അരിപൊടി 1/2 കപ്പ്
മൈദ 1/4 കപ്പ്
റവ 1 tbsp
ശർക്കര 1 കട്ട
Water 1/2 കപ്പ്
ബേക്കിങ് സോഡാ 1/4 tsp
ഉപ്പ് 1 നുള്ള്
ചിരകിയ തേങ്ങ 1/2 കപ്പ്
വെളിച്ചെണ്ണ for frying
ശർക്കര വെള്ളത്തിൽ ഉരുക്കി അരിച്ചു വക്കുക.
അരിപൊടി, മൈദ, റവ ഇവ കൂട്ടിയോജിപ്പിച്ച് അതിലേക്കു ഒരു നുള്ള് ഉപ്പ് ചേർക്കുക.
ഇതിലേക്ക് ഉരുക്കി വച്ചിരിക്കുന്ന ശർക്കര പാനി ചേർത്ത് ദോശ മാവിന്റെ പരിവത്തിൽ ആക്കിയെടുക്കുക. ( ആവശ്യമെങ്കിൽ വെള്ളം ചേർക്കുക )
ഇനി ഇതിലേക്ക് baking powder ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇനി ഉണ്ണിയപ്പച്ചട്ടി വച്ചു വെളിച്ചെണ്ണ ചൂടാകുമ്പോൾ ഉണ്ണിയപ്പം മാവ് ഒഴിച്ച് കൊടുക്കുക.
തീ (medium ) വക്കുക.
ബ്രൗൺ നിറമാകുന്ന വരെ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്യുക.
നല്ല ബ്രൗൺ നിറമാകുമ്പോൾ എടുത്തു മാറ്റുക.
നല്ല അടിപൊളി ഉണ്ണിയപ്പം റെഡി.
(നിങ്ങൾക്ക് ആവശ്യത്തിനനുസരിച്ചു പൊടികളുടെ quantity കൂട്ടിയെടുക്കുക.)
ഇവിടെ കൊടുത്തിട്ടുള്ള അതെ അളവിൽ എടുത്താൽ 15-18 (കുഴിയുടെ വലുപ്പം അനുസരിച്ച്) ഉണ്ണിയപ്പം ഉണ്ടാക്കാം.