+

ഉപ്പുമാവ് കൊണ്ട് ബിരിയാണി ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ?

  മുളകുപൊടി- 2 ടീസ്പൂൺ     മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ     കാശ്മീരിമുളകുപൊടി- 1 ടീസ്പൂൺ

ചേരുവകൾ

    ചിക്കൻ- 400 ഗ്രാം
    മുളകുപൊടി- 2 ടീസ്പൂൺ
    മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
    കാശ്മീരിമുളകുപൊടി- 1 ടീസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    വെളിച്ചെണ്ണ- ആവശ്യത്തിന്
    സവാള- 1
    തക്കാളി- 1
    ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1 ടീസ്പൂൺ
    പച്ചമുളക്- 2
    ബിരിയാണി മസാല- 1 ടീസ്പൂൺ
    റവ- 1 കപ്പ്
    ചൂടുവെള്ളം- 2 കപ്പ്
    മല്ലിയില- ആവശ്യത്തിന്
    കശുവണ്ടി ഉണക്കമുന്തിരി- ആവശ്യത്തിന്
    നെയ്യ് -1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

    ചിക്കൻ വൃത്തിയായി കഴുകിയെടുക്കാം. അതിലേയ്ക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി,
    മഞ്ഞൾപ്പൊടി അര ടീസ്പൂൺ കാശ്മീരിമുളകുപൊടി 1 ടീസ്പൂൺ, ഗരംമസാല  അര ടീസ്പൂൺ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
    മസാലകൾ ചേർത്ത ചിക്കൻ അര മണിക്കൂർ എങ്കിലും മാറ്റി വയ്ക്കാം.
    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ കഷ്ണങ്ങൾ വറുത്തു മാറ്റാം.
    അതേ എണ്ണയിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു വേവിക്കാം.
    സവാള വെന്തു കഴിയുമ്പോൾ തക്കാളി കഷ്ണങ്ങളാക്കിയതു കൂടി ചേർക്കാം.
    തക്കാളി വഴറ്റി കഴിഞ്ഞ് ഒരു ടീസ്പൂൺ ബിരിയാണി മസാല ചേർക്കാം.
    ഒപ്പം ആവശ്യത്തിന് ഉപ്പു കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
    വറുത്ത ചിക്കൻ കഷ്ണങ്ങൾ അതിലേയ്ക്കു ചേർക്കാം.
    വറുത്ത റവ ഒരു കപ്പ് ചേർത്ത് എല്ലാം ഒരുമിച്ച് ഇളക്കി ചേർക്കാം.
    ഇതിലേയ്ക്ക് രണ്ട് കപ്പ് ചൂടു വെള്ളം ഒഴിച്ച് അൽപ സമയം അടച്ചു വച്ച് വേവിക്കാം.
    വെള്ളം നന്നായി വറ്റിയതിനു ശേഷം അൽപം നെയ്യ് ഒഴിച്ചിളക്കാം.
    മുകളിലായി മല്ലിയില, സവാള, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്തതും ചേർത്ത് 10 മിനിറ്റു കൂടി അടച്ചു വച്ച് വേവിക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.

facebook twitter