വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ(സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ എസ്‌ഐആര്‍) ഭാഗമായി കൂടുതല്‍ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ കമ്മീഷന്‍. നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ ഓണ്‍ലൈനായി രേഖകളും എന്യുമറേഷനും അപ്ലോഡ് ചെയ്താല്‍ മതി. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎല്‍ഒ ഉറപ്പുവരുത്തും. പ്രവാസികളെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കാന്‍ 19ന് നോര്‍ക്കയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച നടത്തും.
വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബിഎല്‍ഒമാര്‍ വീടുകളിലെത്തും. സംശയമുണ്ടെങ്കിലോ വീട്ടില്‍ ആളിലെങ്കിലോ വീഡിയോ വാട്‌സാപ്പ് കോളുകള്‍ ചെയ്‌തോ ജനപ്രതിനിധികളടക്കമുള്ളവരുമായി ബന്ധപ്പെട്ടോ നിജസ്ഥിതി ഉറപ്പാക്കും. പുതുതായി വോട്ടു ചേര്‍ക്കുമ്പോഴും ഇതേ രീതിയാകും ഉപയോഗിക്കുന്നതെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.